Monday, 19 November 2007

കാവേരി അക്ക

രണ്ടായിരാമാണ്ടിലെ ഡിസംബര്‍ മാസത്തില്‍ ഹൈദരാബാദിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് കാവേരി അക്കയെ ഞാന്‍ ആദ്യമായ് കാണുന്നത്. ഇരുണ്ട നിറവും ആണൊത്ത ഉറച്ച ശരീരവും, തികഞ്ഞ സ്ത്രൈണഭാവവുമുള്ള കാവേരി അക്ക, അവിടെ പരിശീലനത്തിനായ് എത്തിയിരുന്ന എഴുപതോളം യുവതീ യുവാക്കളുടെയിടയിലും പത്തോളം പരിശീലകര്‍ക്കിടയിലും പെട്ടന്ന് തന്നെ വളരെ പോപ്പുലര്‍ ആയി.

എല്ലാവരോടും നന്നായി പെരുമാറാന്‍ കഴിയുന്ന, നേതൃത്വ ഗുണങ്ങളുള്ള കാവേരി അക്കയെ ആദ്യ ദിവസം തന്നെ ഞാനും ശ്രദ്ധിച്ചുവെങ്കിലും ഒന്നു ചിരിക്കുവാനുള്ള ധൈര്യം മാത്രമെ എനിക്ക് കിട്ടിയുള്ളൂ. കാരണം ബോംബയിലും ഡല്‍ഹിയിലും തെരുവില്‍ കൈകൊട്ടി കൈനീട്ടുന്ന കവേരിയക്കമാരെ പണ്ടേ 'പേടിക്കണം' എന്ന ഒരു ചിന്താഗതി എല്ലാവരെയും പോലെ എന്‍റെ മനസ്സിലും കയറിക്കൂടിയിരുന്നു. ഒരുപക്ഷെ ഒരു പരിഷ്കാരിയുടെ എന്തോ ഒരുതരം സഹതാപവും ഉണ്ടായിരുന്നിരിക്കണം.

എന്‍റെ നിര്‍വികാരമായ ചിരി കണ്ടിട്ടും എന്നോട് സ്നേഹാന്വേഷണം നടത്താന്‍ അക്ക താത്പര്യം കാണിച്ചു. വര്‍ഷങ്ങളോളം സമൂഹത്തില്‍ നിന്നുള്ള വെറുപ്പും ഒറ്റപെടലും സഹിച്ച അക്കയ്ക്ക് ഇതൊന്നും ഒരു കാര്യമില്ലായിരുന്നിരിക്കണം. നന്നായി തമിഴും, ഹിന്ദിയും കുറച്ചു തെലുങ്കും സംസാരിക്കുന്ന അക്ക, എന്നോട് തമിഴില്‍ സംസാരിക്കാന്‍ തുടങ്ങി.

വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും സംസാരിച്ച അക്കയില്‍ ഇടയ്ക്കിടെ വശ്യമായ പുഞ്ചിരി വിരിയുന്നത് ഞാന്‍ കണ്ടു. അതോ ചിലപ്പോള്‍ എനിക്ക് വെറുതെ തോന്നിയതാകാം. അക്ക പിന്നീട് പറഞ്ഞതുപോലെ ആണിന്‍റെയുള്ളില്‍, 'പെണ്‍വേഷം' കെട്ടിയ എന്തിനേയും കുറിച്ച് മിഥ്യാധാരണകളാണ് എന്നത് ചിലപ്പോള്‍ സത്യമായിരിക്കണം. രണ്ടാം ദിവസം ആയപ്പോഴേക്കും എന്‍റെ പേടി മാറിതുടങ്ങി. അറിയാവുന്ന തമിഴില്‍ ഞാനും അക്കയോട് സംസാരിച്ചു. അക്കയുടെ കൂട്ടുകാരേയും എനിക്ക് പരിചയപ്പെടുത്തി.

ആണായി പിറന്നിട്ടും സ്ത്രൈണത മുറ്റിനില്ക്കുന്നതിനാല്‍, പതിന്നാലാം വയസ്സില്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും എതിര്‍പ്പും വെറുപ്പും കുറ്റപ്പെടുത്തലുകളും സഹിച്ച 'കാര്‍ത്തിക്' മദ്രാസില്‍ നിന്നും ഒളിച്ചോടിയെത്തിയത് ബോംബെയിലായിരുന്നു. വിശന്നപ്പോള്‍ അന്നം കൊടുത്തത് തന്നെപ്പോലെ തന്നെ വെറുക്കപ്പെട്ടവരും ആട്ടിപ്പുറത്താക്കപ്പെട്ടവരും മാത്രമാണ്. പിന്നീട് അവരോടൊത്ത് ആടിയും പാടിയും 'കാര്‍ത്തിക്' ആദ്യമായി ജീവിതം ആസ്വദിക്കാന്‍ തുടങ്ങി. അങ്ങിനെ കാര്‍ത്തിക് കവേരിയായി. കാവേരി പിന്നെ കാവേരി അക്കയും. തന്നെ നോക്കി വളര്‍ത്തിയ 'ഗുരു' അവള്‍ക്ക്‌ അമ്മയും, കൂടെയുള്ളവര്‍ സഹോദരിമാരുമായി.

പാപം ചെയ്യാത്തവരുടെ നരകം പാപികളുടെ സ്വര്‍ഗമാണ്!. ആ സ്വര്‍ഗത്തില്‍ അവര്‍ ആടിത്തിമിര്‍ക്കുമ്പോള്‍ പാപം ചെയ്യാത്തവര്‍ (അല്ലെങ്കില്‍ അങ്ങിനെ നടിക്കുന്നവര്‍) അവജ്ഞയോടെ, ആഞ്ഞ് കല്ലുകളെറിയുന്നു. ആ കല്ലുകള്‍ കൊണ്ടു പാപികള്‍ ജീവിത വിജയത്തിന്‍റെ അടിത്തറ പാകുന്നു. പകല്‍ മുഴുവന്‍ വേശ്യയെന്നും തെണ്ടിയെന്നും വിളിച്ചു കാര്‍ക്കിച്ചുതുപ്പുന്നവര്‍ ഇരുളിന്‍റെ മറവില്‍ കാമാര്‍ത്തിയോടെ എത്തുന്നതും ചെറുപ്രായത്തില്‍ തന്നെ കവേരിയറിഞ്ഞു.

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ബോംബെയില്‍ നിന്നും ദക്ഷിണേന്ത്യയിലെ ഒരു ക്ഷേത്രനഗരത്തില്‍ എത്തിപ്പെട്ട അക്ക, തന്നെപ്പോലെ വേദനയനുഭവിക്കുന്നവരെ സഹായിക്കുന്ന ഒരു സംഘടനയില്‍ അംഗമാകുകയും, ഈ പരിശീലനത്തിന് എത്തുകയുമായിരുന്നു. പതിനാലു ദിവസ പരിശീലനം അവരുടെ ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളുടെയിടയില്‍ നിന്നും ഒരു വലിയ ഒളിച്ചോട്ടമായിരുന്നു. അത് അവരെല്ലാം തന്നെ നന്നായി അസ്വദിക്കുന്നത് ഞാന്‍ കണ്ടു. ഈ ഒളിച്ചോട്ടം ഒരു ആഘോഷമാക്കാന്‍ അവരെല്ലാം തീരുമാനിച്ചത് പ്രകാരം വൈകിട്ട് അത്താഴം കഴിക്കുന്നതിന്‍റെ കൂടെത്തന്നെ ഹിന്ദിയിലും തെലുങ്കിലും ദ്രുത താളങ്ങളിലുള്ള തട്ടുപൊളിപ്പന്‍ സംഗീതവും ഏര്‍പ്പാടാക്കി. സംഗീതമുണ്ടെങ്കില്‍ നൃത്തം വരാതിരിക്കുമോ? ഇടയ്ക്ക് മുറിയില്‍ നിന്നും മദ്യം കഴിച്ചെത്തുന്ന നൃത്തക്കാര്‍ക്ക് അല്പം ആവേശം കൂടും. നൃത്തം ചെയ്യുന്നതിനിടെയിലും കാവേരി അക്ക ആരെയോ പരതുന്നതുപോലെ തോന്നി. അതോ അതും മുന്‍പ് പറഞ്ഞതുപോലെയുള്ള ഒരുതരം ദുഷ്ചിന്തയായിരുന്നോ? അറിയില്ല.

എല്ലാ ദിവസവും രാത്രിയില്‍ പാട്ടും നൃത്തങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. പലരും വാശിക്ക് നൃത്തം ചെയ്യാന്‍ തുടങ്ങി. അക്കയും കൂടെയുള്ള അഞ്ചാറു കൂട്ടുകാരും അവര്‍ കൈകൊട്ടുന്ന രീതികള്‍ എല്ലാവരെയും കാണിച്ചു പഠിപ്പിച്ചു. ചിലര്‍ നടന്‍മാരെയും നടികളെയും അനുകരിച്ചു കാണിച്ചു കൈയ്യടി വാങ്ങി. ആദ്യ ദിവസങ്ങളില്‍ ആരോടും മിണ്ടാതിരുന്നവരും, മദ്യപിച്ചു വഴക്കടിച്ചവരും, പരിശീലകരും എല്ലാവരും ഒരുമിച്ച പ്രതീതി.

അവസാനം എല്ലാവരും പിരിയാനുള്ള ദിവസത്തിന്‍റെ തലേന്നെത്തി. പാട്ടിലും നൃത്തത്തിലും പരിശീലകരും പങ്കെടുക്കണമെന്ന ന്യായമായ വ്യവസ്ഥ വച്ചു. കാവേരി അക്ക എന്നോടെന്തോ കൂടുതല്‍ അടുക്കാന്‍ വ്യഗ്രത കാണിക്കുന്നതായി തോന്നി. അതും സംശയമായിരിക്കാം. ബിയര്‍ നുണഞ്ഞു വെറുതെ നൃത്തം ചെയ്യുന്നതായി ഭാവിച്ച എന്നെ അക്ക വലിച്ചുകൊണ്ട്‌ പോയി.

"എന്നാ സാര്‍ ഇത്, നീങ്ക ഡാന്‍സ് പണ്ണ മുടിയാതാ?" മദ്യം അല്പം കൂടുതല്‍ അകത്താക്കിയ അക്കയുടെ വശ്യമായ ചോദ്യം ഒരു പ്രണയിനിയുടേതായിരുന്നെന്നു മനസ്സിലാക്കാന്‍ വലിയ താമസം വന്നില്ല.

"ഇല്ലമ്മാ. ഉടമ്പ് ശരിയല്ല" മലയാളവും തമിഴും കലര്‍ത്തി ഞാന്‍ പറഞ്ഞു മാറാന്‍ നോക്കി.

"അയ്യയ്യോ! എന്നാ പ്രച്നം?" ഡാന്‍സ് ചെയ്യുന്നതിനിടയില്‍ അക്ക കൂടുതല്‍ തന്നോടടുക്കുന്നതായി തോന്നി.

"നീങ്ക റൊമ്പ നല്ല മനിതന്‍" അക്കയുടെ വാക്കുകള്‍ക്ക് വീണ്ടും ഒരു വല്ലാത്ത തീക്ഷ്ണത.

"സരി സരി. റൊമ്പ നന്ട്രി. എനിക്ക് നാളെ കാലത്തു ഫ്ലൈറ്റില്‍ പോകണം. തൂക്കം വരുന്നു"
വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്ന അക്കയെ ശ്രദ്ധിക്കാതെ മെല്ലെ ആരും കാണാതെ ഞാന്‍ മുറിയിലേക്ക് പോയി.

പിറ്റേന്ന് പ്രാതല്‍ നേരത്തെയാക്കി, രണ്ടു മണിക്കൂര്‍ ഹൈദരാബാദിലേക്ക് യാത്ര യാത്ര ചെയ്തു ഫ്ലൈറ്റ് പിടിക്കാനായി എഴുന്നേറ്റ് ഒരുങ്ങിക്കൊണ്ടിരുന്നപ്പോള്‍ കതകില്‍ ആരോ മുട്ടി. അലസമായി മുറി തുറന്നപ്പോള്‍ കാവേരി അക്ക രണ്ടു കൂട്ടുകാരുമോത്ത് വെളിയില്‍ നില്‍ക്കുന്നു.

"എന്നാക്കാ ഇത്ര രാവിലെ" ഞാന്‍ ചോദിച്ചു.

" സര്‍ നീങ്ക എപ്പോ പോകിറേന്‍?" അക്കയുടെ മുഖത്ത് ദുഃഖ ഭാവം തളം കെട്ടി നില്‍ക്കുന്നു.

"എന്നാക്കാ? കൊഞ്ച നിമിഷത്തുക്കുള്ളില്" ഞാന്‍ പറഞ്ഞു.

"സാര്‍ മാഫ് കീജിയെഗാ"? അക്ക കരച്ചിലടക്കാന്‍ പാടു പെടുന്നുണ്ടായിരുന്നു.

എന്തോ വിഷമിച്ചിട്ടാകണം സ്വന്തം ഭാഷയുപയോഗിക്കാതെ ഹിന്ദിയില്‍ അക്ക പറയുന്നത്. ഞാന്‍ ഉദ്ദേശിച്ചു. അല്ലെങ്കിലും വളരെ വിഷമം വരുമ്പോള്‍ പലര്‍ക്കും മാതൃഭാഷയെക്കാള്‍ സംവദിക്കാന്‍ എളുപ്പം മറ്റു ഭാഷകളാണ്.

"സാര്‍ നീങ്ക റൊമ്പ നല്ല മനിതന്‍" അക്ക വീണ്ടും എന്തോ പറയാന്‍ ഭവിച്ചു. "കല്‍ രാത്, മേം ആപ്കോ ധോക്കാ ദിയാ. ആപ് മേരാ ദോസ്ത് ഹേ."

എന്ത് പറയണമെന്ന് അറിയാതെ ഞാന്‍ അല്പം വിഷമിച്ചു.

"കോയി ബാത്ത് നഹി. ആപ് മേരാ ദോസ്ത് ഹി രഹേഗാ"

അക്കയ്ക്ക് എന്തോ ഒരു ഉത്സാഹം വന്നതുപോലെ. പെട്ടന്നൊരു ചോദ്യം "സാര്‍ ഒരു കിസ്സ്‌ പണ്ണുങ്കോ"

ഒരു കണ്ണടച്ചുകൊണ്ട് അക്ക പറഞ്ഞപ്പോള്‍ എന്തോ, ആദ്യം കണ്ട അതെ വശ്യതയും, കണ്ണില്‍ തീക്ഷ്ണതയും.....

ഞാന്‍ ആദ്യം ചെറുതായ്‌ ഒന്നു ഞെട്ടി. കേട്ടഭാവം നടിക്കാതെ ഒരു ചെറിയ വളിച്ച ചിരിയും പാസ്സാക്കി തിരികെ മുറിയിലേക്ക് കയറി.

എല്ലാവരോടും യാത്ര പറഞ്ഞു കാറില്‍ കയറുമ്പോള്‍ വീണ്ടും വീണ്ടും ആ വാക്കുകള്‍ കാതില്‍ മുഴങ്ങിക്കൊണ്‍്ടെയിരുന്നു.

"സാര്‍ ഒരു കിസ്സ്‌ പണ്ണുങ്കോ"

അതില്‍ മറ്റൊരു അര്‍ത്ഥങ്ങളും ഇല്ലെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു.

46 comments:

ശ്രീവല്ലഭന്‍ said...

കുറച്ച് അനുഭവത്തിന്റെ വെളിച്ചത്തിലും, കു‌ടുതല്‍ 'ഭാവനയുടെ' സഹായത്തോടെയുമുള്ള ഒരു കുഞ്ഞു പരീക്ഷണം. ബ്ലോഗ് തലക്ക് പിടിച്ചാല്‍ എന്തും എഴുതും.

ഹിന്ദി, തമിഴ്, മലയാള ഭാഷ പണ്ഡിതന്മാര്‍ ഒരു കൈ സഹായിച്ചു ഭാഷയുടെ തെറ്റും, മറ്റു വലിയ കഥയെഴത്തുകാര്‍് കഥയിലെ കഥയില്ലായ്മയും കാണിച്ചുതന്നാല്‍ വളരെ ഉപകാരം.......

അഭിപ്രായം എന്തായാലും എഴുതാന്‍ മറക്കണ്ട...

നന്ദി

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
This comment has been removed by the author.
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രൊഫൈല്‍ വായിച്ചു , ആശംസകളും നന്മകളും സ്നേഹപൂര്‍വ്വം നേരുന്നു !

കണ്ണൂരാന്‍ - KANNURAN said...

കഥയായാലും ജീവിതമായാലും കൊള്ളാം. ഒരു തവണ ദില്ലി മുതല്‍ തമിഴ്നാട് വരെ അക്കമാരുടെ കൂടെ യാത്ര ചെയ്തതു ഓര്‍മ്മിക്കുന്നു.

ശ്രീവല്ലഭന്‍ said...

നന്ദി സുകുമാര്‍ജി. താങ്കളുടെ എഴുത്തുകളും വായിക്കാറുണ്ട്. അഭിപ്രായം എഴുതാം..
കണ്ണൂരാന്‍്, "കുറച്ച്‌ അനുഭവം, കൂടുതല്‍ 'ഭാവന' ". അഭിപ്രായത്തിനു നന്ദി. വീണ്ടും എഴുതാന്‍ പ്രേരണയാകും....

..::വഴിപോക്കന്‍[Vazhipokkan] said...

:)
രൊമ്പ പ്രമാദം പൊടിയാടിക്കാരാ...
അക്കയുടെ സ്നിദ്ധഭാവങ്ങള്‍ സംവേദിപ്പിക്കാന്‍ കഴിഞ്ഞു..സ്നേഹത്തിന് എത്രയെത്ര മുഖങ്ങള്‍ !

kaithamullu : കൈതമുള്ള് said...

നന്നായി എഴുതിയിരിക്കുന്നൂ, ശ്രീവല്ലഭാ.

‍ അല്പം സ്നേഹത്തിന് പകരം സ്വന്തം വരെ കൊടുക്കും ഇവര്‍ എന്ന് കേട്ടിട്ടുണ്ട്. മുംബൈ തെരുവുകളിലെ ‘ഛക്ക‘ കളെ കണ്ട് അവജ്ഞ്ഞ തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഇല്ല!

അനാഗതശ്മശ്രു said...

naattukaaranu aasamsakaL

മുരളി മേനോന്‍ (Murali Menon) said...

ശ്രീ വല്ലഭന്റെ കമന്റ് കണ്ട് പ്രൊഫൈല്‍ തേടിയെത്തിയതാണിവിടെ. നല്ല എഴുത്ത്. ഇഷ്ടമായ്. പക്ഷെ പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഒന്നുകൂടി വായിക്കണം, കാരണം ഓരോ വരിയുടെ അവസാനവും വാക്കുകള്‍ ആവര്‍ത്തിച്ച് വരുന്നത് വായനക്ക് മുഷിപ്പുണ്ടാക്കും. ശ്രദ്ധിക്കുമല്ലോ.
ഭാവുകങ്ങളോടെ,

മുരളീധരന്‍ വി പി said...

അനുഭവങ്ങളെ ഭാവന ചേര്‍ത്തു കൂട്ടിക്കുഴക്കുമ്പോളാണല്ലോ സാഹിത്യ വിഭവങ്ങള്‍ ഉരുത്തിരിയുക...
ബ്ലോഗ് എന്ന ഈ പുതിയ മേഖല ഒരളവു വരെ സങ്കോചമില്ലാതെ നമ്മെ എഴുതാന്‍ പഠിപ്പിക്കുന്നുണ്ട്.
തുടരൂ..

mallu wood said...

http://keralaactors.blogspot.com/

Suhasini: Picture Gallery

Suhasini is the niece of renowned Indian actor Kamal Haasan, and the daughter of another popular actor Chaaru Haasan. In 1988, she married acclaimed filmmaker Mani Ratnam. They have a 15-year old son.

http://keralaactors.blogspot.com/

ശ്രീവല്ലഭന്‍ said...

മുരളി മേനോന്‍, സ്നേഹപൂര്‍വമുള്ള ഉപദേശത്തിനു നന്ദി. ഞാനും ശ്രദ്ധിച്ചിരുന്നു - ഓരോ വരിയുടെ അവസാനവും വാക്കുകള്‍ ആവര്‍ത്തിച്ച് വരുന്നത്. എഡിറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് കാണുന്നില്ല. Print എടുത്തു നോക്കിയിരുന്നു. അതിലും പ്രശ്നമില്ല. വെറുതെ refresh ചെയ്യുമ്പോള്‍ ശരിയാകുന്നുന്ട്. എനിക്ക് തോന്നുന്നത് പേജിലെ എന്തോ തകരാറെന്നാണ്. ഇനിയും വായിക്കുമ്പോള്‍ വാക്കുകള്‍ ആവര്‍ത്തിച്ച് വരികയാണെങ്കില്‍ 'Refresh' ചെയ്താല്‍ മതിയാകും. സാങ്കേതിക പരിജ്ഞാനം ഉള്ള ആരെങ്കിലും ഈ പ്രശ്നം ശരിയാക്കുന്നത് എങ്ങിനെയെന്ന് പറഞ്ഞു മനസ്സിലാക്കിയാല്‍ ഉപകാരം.
വഴിപോക്കന്‍: കഴിഞ്ഞ പത്ത് കൊല്ലത്തോളം HIV/AIDS മയി ബന്ധപ്പെട്ട് ജോലി ചെയ്തപ്പോള്‍ അതുപോലെ പല ചീതയെന്നു സമു‌ഹം കരുതുന്ന നല്ലവരായ ആള്‍ക്കാരെയും അടുത്തു പരിചയപ്പെടാന്‍ സാധിച്ചു. അത് നല്കിയത് ഒരിക്കലും കിട്ടാത്ത ജീവിതാനുഭവങ്ങളായിരുന്നു. നന്ദി....
അനാഗതശ്മശ്രു: വളരെ നന്ദി. നാട്ടുകാരെ ഇങ്ങനെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ഒരു കുഞ്ഞു ചോദ്യം. അനാഗതശ്മശ്രു എന്നതിന്റെ അര്‍ത്ഥം മനസ്സിലായില്ല. ശരിക്കും.
കൈതമുള്ള്: പ്രോത്സാഹനത്തിനു നന്ദി. ശരിയാണ്. പലരെയും പരിചയപ്പെട്ടു. സാമൂഹ്യപ്രവര്‍്തനം പഠിച്ചപ്പോള്‍ ആദ്യം പഠിക്കുക്ക 'മുന്‍വിധിയില്ലാതെ' എല്ലാവരെയും കാണണമെന്നാണ്. പക്ഷെ എന്തിനേയും മുന്‍വിധിയോടെ കാണുക മനുഷ്യ സഹജം മാത്രം. പക്ഷെ പലപ്പോഴും നമുക്കു തെറ്റുമെന്നാണ് എന്റെ അനുഭവം.
മുരളീധരന്‍് VP, വളരെ ശരിയാണ്. comment ചെയ്തതിനു നന്ദി.
mallu wood : എനിക്കൊന്നും മനസ്സിലായില്ല. ഇതു കൊള്ളാം. ചുമ്മാതെയിങ്ങനെ കേറി പരസ്യം ചെയ്താല്‍ commission തരേണ്ടി വരും

ഉപാസന said...

വല്ലഭന്‍
നന്നായി എഴുതിയിരിക്കുന്നു. അക്കയുടെ ചിത്രം മനസ്സില്‍ നില്‍ക്കുന്നു.
ഉപാസനയുടെ ആശംസകള്‍...
എഴുത്ത് തുടരുക
:)
ഉപാസന

ശ്രീവല്ലഭന്‍ said...

പ്രോത്സാഹനത്തിനു നന്ദി ഉപാസന....

അനൂപ്‌ തിരുവല്ല said...

മറ്റോരു തിരുവല്ലാക്കാരന്റെ ആശംസകള്‍‍ !

Dr. Joseph Koyippally said...

പ്രിയപ്പെട്ട ശ്രീവല്ലഭന്‍,
ആണ്ശപെരീരവും പെണ്മ ലനസ്സുമായി നടക്കുന്നവരുടെയിടയില് നിന്നും സ്ത്രൈണഭാവവുമുള്ള ഒരു കാവേരി അക്കയെ മുന്വി്ധിയില്ലാതെ കാണാന്‍ ശ്രമിച്ചതും സഹതാപത്തോടെ കാര്ത്തി ക്കിലെ പ്രണയിനിയെ മനസ്സിലാക്കാന്‍ വിസമ്മയിച്ചതിലെ സന്നിഗ്ധതയും നന്നായി ചിത്രീകരിച്ചിരിക്കുന്നു.
ഏഴുത്തു തുടരുക. കാത്തിരിക്കാം.
ജോസഫ്.

ശ്രീവല്ലഭന്‍ said...

അനൂപ്, കുറെയധികം തിരുവല്ലക്കാര്‍് ഇവിടോക്കെയുന്റെന്നരിഞ്ഞതില്‍ സന്തോഷം.

ജോസഫ്, പ്രോത്സാഹനത്തിനു നന്ദി.

pradeep said...

ബൂലോകത്ത് മറ്റൊരു തിരുവല്ലക്കാരനെക്കൂടി കണ്ടുമുട്ടിയതില്‍ സന്തോഷം.എഴുത്തു നന്നാവുന്നുണ്ട്.കൊള്ളാം

sreedevi Nair said...

Dear brother
abhipraayathinu valare nandi
eni njan angane cheyyaam,,
kaaveeri ye eshttamaayi,
sreedevi

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

വല്ലഭന്, മഴത്തുള്ളികിലുക്കത്തിലെ ലിങ്ക് പിടിച്ചു വന്നതാണ്.....കൊള്ളാം..എഴുത്തു തുടരൂ... ആശംസകള്

ശ്രീ said...

ശ്രീ വല്ലഭന്‍‌ ഭായ്...

ഇപ്പോഴാണ്‍ വായിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു അനുഭവ കഥ. കാവേരി അക്ക വായനയ്ക്കു ശേഷവും മനസ്സില്‍‌ നില്‍ക്കുന്നു. അവരെപ്പോലെയുള്ള എത്രയോ മനുഷ്യര്‍‌... വിധിയുടെ കളി!

എഴുത്തു നന്നായി കേട്ടോ...

ശ്രീവല്ലഭന്‍ said...

പ്രിയ പ്രദീപ്‌, ജിഹേഷ്, ശ്രീദേവി & ശ്രീ,
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. ഇതോടൊപ്പം കാവേരി അക്കയെപ്പോലെ തന്നെയുള്ള 'നൂറി' യെക്കുറിച്ചുള്ള ഒരു ലേഖനം 29 നവംബറില്‍ പ്രസിധീകരിചിരിക്കുന്നത് കാണുക. http://www.newindpress.com/NewsItems.asp?ID=IE920071128204813

Thanks to AIDS- India e-forum

(Source: AIDS-INDIA eFORUM- An eFORUM for information and communication on HIV/AIDS and related issues;
E-mail to: aids-india@yahoogroups.com)

ഉഗാണ്ട രണ്ടാമന്‍ said...

നന്ദി ....അഭിപ്രായത്തിനും ആശംസകല്‍ക്കും...

Sharu.... said...

ഒരിക്കലും കാ‍ണാത്ത അക്കയെ നേരില്‍ കണ്ടതുപോലെ.... നന്നായി

Anonymous said...

ഇടമറുകിന്റെ 'ഹിജടകളുടെ ദൈവം കോഴിമാതാവ്' വായിച്ചപ്പോഴുള്ള അനുഭവം... നന്നായിരിക്കുന്നു..

Anonymous said...

ഇടമറുകിന്റെ 'ഹിജടകളുടെ ദൈവം കോഴിമാതാവ്' വായിച്ചപ്പോഴുള്ള അനുഭവം... നന്നായിരിക്കുന്നു..

സുനില്‍ ഏഴാറ്റുമുഖം
skkerala@yahoo.com

Anonymous said...

ഇടമറുകിന്റെ 'ഹിജടകളുടെ ദൈവം കോഴിമാതാവ്' വായിച്ചപ്പോഴുള്ള അനുഭവം... നന്നായിരിക്കുന്നു
എസ്സ്. കെ.ഏഴാറ്റുമുഖം
skkerala@yahoo.com

കുറുമാന്‍ said...

മനക്കട്ടി വളരെ അധികമുള്ള് കാവേരി അക്കമാര്‍ ഒരുപാട് താമസിച്ചിരുന്നു ദില്ല്യില്‍ വികാസ്പുരിയില്‍ ഞാന്‍ താമസിച്ചിരുന്ന വീടിന്റെ മുന്‍പില്‍. എത്ര സ്നേഹത്തോടെയാണവര്‍ പെരുമാറിയിരുന്നത്. പുറത്ത് പോകുമ്പോള്‍ അവര്‍ മറ്റൊരു മുഖം മൂടിയണിയുകയാണെന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

വണ്ടിയിടിച്ച് കാലില്‍ ഫ്രാക്ച്ചറുമായി കിടക്കുമ്പോള്‍, കഞ്ഞി ഉണ്ടാക്കി കൊണ്ടുവന്ന് തന്നിരുന്നത് ഒരു സീതക്കയായിരുന്നു.

നന്ദി ശ്രീവല്ലഭന്‍...അവരുടെ ഓര്‍മ്മകള്‍ ചിക്കിയെടുക്കാന്‍ സഹായിച്ചതിന്

ഏറനാടന്‍ said...

കുറുപ്പിന്റെ പറമ്പില്‍ ആദ്യവരവാണ്‌. പോസ്റ്റിഷ്‌ടായിരിക്കുന്നു. പ്രൊഫൈലും സൂപ്പറ്! ആശംസകള്‍ നേരുന്നു..

മൂര്‍ത്തി said...

ഇന്നാണിത് കണ്ടത്...കൊള്ളാം..തുടരുക..

ശ്രീവല്ലഭന്‍ said...

ഉഗാണ്ട, ഷാരു: സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

സുനില്‍, ഞാന്‍ ഇടമറുകിന്റെ 'ഹിജടകളുടെ ദൈവം കോഴിമാതാവ്' വായിച്ചിട്ടില്ല. വായിക്കാന്‍ ശ്രമിക്കാം. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

കുറുമാന്‍, സന്ദര്‍ശനത്തിന് നന്ദി. അക്കമാരുടെ പല ഭാവങ്ങള്‍ അടുത്തു കാണാന്‍ പല പരിശീലന പരിപാടികളില്‍ സാധിച്ചു. പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്‍ട് അവരുടെ പെരുമാറ്റം. എഴുതി പരിചയമില്ലാത്തതിനാല്‍ ഇനിയും വളരെ എഴുത്ത് നന്നാക്കാനുണ്‍ട്.

ഏറനാടന്‍: സന്ദര്‍ശനത്തിന് നന്ദി. വീണ്ടും വരുക. പ്രൊഫൈല്‍ ഒരു നമ്പര്‍ അല്ലെ. മാറ്റി അനോണി ആയാലോ എന്ന് ചിന്തിക്കുന്നു.....

മു‌ര്‍ത്തി: നന്ദി...വീണ്ടും വരുക..

എതിരന്‍ കതിരവന്‍ said...

ശ്രീവല്ലഭന്‍:
ഇത് കഥയെക്കാള്‍ കാര്യമാണല്ലൊ. മുഖ്യധാരയില്‍പ്പെടാത്തവെരെ ഇത്രയും നിന്ദിക്കുന്നത് ഭാരതത്തിലാണ്
ഏറ്റവും കൂടുതല്‍ എന്ന് വേറൊരു രാജ്യത്തു ചെന്നാലേ അറിയൂ. ക്രോമൊസോമിന്റേയോ ഹോര്‍മോണിന്റേയോ വ്യത്യാസങ്ങള്‍‍ കൊണ്ടുണ്ടാകുന്ന ലൈംഗിക വ്യതിയാനം ഇവരെ എവിടെ എത്തിച്ചിരിക്കുന്നു!

കാവേരി അക്കമാരെ രാത്രിയില്‍ തേടിപ്പോകുന്നത് “നോര്‍മല്‍” ആയ ആണുങ്ങളാണ്. അക്കമാര്‍ ഈ സത്യം അറിഞ്ഞ് ഉള്ളില്‍ പൊട്ടിച്ചിരിക്കുന്നുണ്ടായിരിക്കണം. അവരെ പുറത്താക്കിയവര്‍ തന്നെ അവരെ സ്വീകരിക്കുന്നതിലെ ഐറണി ഓര്‍ത്ത്.

വളരെ “potent" ആയ കാര്യം/കഥ അവതരിപ്പിച്ചതില്‍ അഭിനന്ദനങ്ങള്‍!

(അക്കയ്ക്ക് ഒരു കിസ്സ് കൊടുക്കാമായിരുന്നല്ലൊ. എയിഡ്സ് അങ്ങനെയൊന്നും പകരുകയില്ലെന്ന് ശ്രീവല്ലഭനല്ലെങ്കില്‍ ആര്‍ക്കാണറിയുന്നത്?)

ശ്രീവല്ലഭന്‍ said...

എതിരവന്‍,
അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.

"കിസ്സ്‌ കൊടുത്തില്ല" എന്ന് വരുത്തിയിരിക്കുന്നത് പേടിയുള്ള "പുരുഷന്‍" ചെയ്യാന്‍ സാധ്യതയുള്ള കാര്യമായാതിനാല്‍ അങ്ങിനെ എഴുതിയെന്നേ ഉള്ളു :-).

അനുഭവങ്ങള്‍ കഥയാക്കുംപോള് മറ്റൊരാള്‍ എങ്ങിനെ ചെയ്യും എന്ന് ആലോചിച്ചതാണ്....ആദ്യത്തെ കഥയാണെ......ഞാനും ആലോചിക്കാതിരുന്നില്ല കിസ്സ്‌ കൊടുത്തു എന്ന് എഴുതിയാല്‍ എന്തെന്ന്.

എയിഡ്സ് കിസ്സ്‌ കൊടുത്താല്‍ പകരില്ല... അത് അക്ക ആയാലും മറ്റൊരാള്‍ ആയാലും. പക്ഷെ പലപ്പോഴും നമ്മുടെ ഉള്ളില്‍ വലിയ dilemma (മലയാളം ഓര്‍ക്കുന്നില്ല) എത്ര അറിവുള്ളവര്‍ ആണെന്കിലും ഉണ്ടാകുമെന്ന് തോന്നുന്നു. പ്രത്യേകിച്ചും നാട്ടില്‍ വച്ചു ഓപ്പണ്‍ ആയി കിസ്സ്‌ കൊടുക്കാന്‍ (അതൊരു പെണ്കുട്ടിയാണെന്കിലും) മടിക്കുമെന്നു തോന്നുന്നു. സ്വന്തം ഭാര്യക്ക്‌ വരെ കൊടുക്കാന്‍ ജാളൃതയാകുംപോള്‍ പിന്നെ മറ്റുള്ളവരുടെ കാര്യം ചോദിക്കണോ.

ഇപ്പോള്‍ ജെനീവയില് ആണും പെണ്ണും തമ്മില്‍ കണ്ടാല്‍ 3 കിസ്സ്‌ ആണ് culturally accepted norm. അതിനാല്‍ യാതൊരു പ്രയാസവും തോന്നില്ല.

അഭിപ്രായത്തിനു വളരെ നന്ദി...വീണ്ടും വരിക...

ദേവന്‍ said...

വടക്കേയിന്ത്യ വലിയ പരിചയമില്ലാത്തതിനാല്‍ ഈ അക്കമാരെയും അറിയില്ല. വായിച്ചപ്പോള്‍ “ഐ ആം അന്‍ അണ്‍ഫോര്‍ച്ചുണേറ്റ് മാന്‍ ഹു ഗോട്ട് ട്രാപ്പ്ഡ് ഇന്‍സൈഡ് ഏ വുമണ്‍സ് ബോഡി” എന്നു പറയാറുണ്ടായിരുന്ന്ന പഴയൊരു സഹപ്രവര്‍ത്തകയെ ഓര്‍ത്തു. (അസാമാന്യ പ്രതിഭയാണവര്‍‍, അതിനാലൊരു വലിയ ബഹുമാനം അവരോട് എനിക്കുണ്ട്)

ശ്രീവല്ലഭന്‍ said...

പ്രിയ ദേവന്‍,
അങ്ങിനെയുള്ള വളരെയധികം ആള്‍ക്കാര്‍ നമ്മുടെ നാട്ടിലും ഉണ്ട്! പക്ഷെ നമ്മള്‍ കാണാറില്ല, കാരണം കേരളത്തിലാണ് ഇവരോട് ഏറ്റവും കു‌ടുതല്‍ അസഹിഷ്ണുത.

ഇതു മനസ്സിലായത് മലയാളി അക്കമാരെ പരിചയപ്പെട്ടപോഴും, അതുപോലെ കേരളത്തിലെ പല സ്ഥലങ്ങളിലും AIDS പ്രൊജക്റ്റുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോഴുമാണ്. പലരും ചെറുപ്പത്തിലെ തന്നെ പല ആണുങ്ങളും ലൈംഗികമായ് ചൂഷണം ചെ‌യ്യും. മറ്റു മാന്യന്മാരുടെ അടിയും ചവിട്ടും സഹിക്കാതെ പലരും നാടു വിടും. അവരുടെ കുറ്റം പെണ്ണുങ്ങളെപ്പോലെ നടക്കുന്നു എന്നതാണ്.

വായിച്ചതിനു നന്ദി....

എതിരവന്‍: ഇതിലെ പല സന്ദര്‍ഭങ്ങളും നടക്കാവുന്നതാണെങ്കിലും ഭാവനയും ഉണ്ട്...കഥ ജീവിതമായ് തോന്നിയാല്‍ അത് കഥയുടെ വിജയമായ് കരുതുന്നു....

പോങ്ങുമ്മൂടന്‍ said...

ഇപ്പോഴാണ്‌ കണ്ടത്‌. വായിച്ചു. രസിച്ചു.

പൊറാടത്ത് said...

ബോംബെയിലെ കൊളാബയിലെ രാത്രികളില്‍ വിജനമാകുന്ന ഒരു ക്രിക്കറ്റ് ഗ്രൌണ്ടില്‍ കഥയില്‍ പരാമറ്ശിച്ച രീതിയിലുള്ള ചില കാഴ്ച്ചകള്‍ക്ക് സാക്ഷിയാവേണ്ടി വന്നിട്ടുള്ളത് ഓറ്മ്മ വന്നു ഇതു വായിച്ചപ്പോള്‍. കൊള്ളാം, നന്നായിരിക്കുന്നു

ശ്രീവല്ലഭന്‍ said...

പോങ്ങുമ്മൂടന്‍, പൊറാടത്ത്,

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

sarvajith said...

വളരെ നല്ല കഥ ...എന്നെ പോലെ ഇപ്പോള്‍ മാത്രം ബ്ലോഗില്‍ വരാന്‍ തുടങ്ങിയവര്‍ക്ക് പുനഃ പോസ്റ്റ് ചെയ്തത് ഒരു അനുഗ്രഹം തന്നെ ഒരിക്കല്‍ കൂടി നന്ദി

ശ്രീവല്ലഭന്‍ said...

അപ്പു
said...
ഞാനിത് ഇപ്പോഴാണു വായിച്ചത് ചേട്ടാ. നന്നായിരിക്കുന്നു.

31 January 2008 04:07

ശ്രീവല്ലഭന്‍ said...

sivakumar ശിവകുമാര്‍ said...

വായിച്ചു...വളരെ നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍

31 January 2008 08:40

പാമരന്‍ said...

ഗൂഗിള്‍ റീഡറിനു നന്ദി.. അല്ലെങ്കില്‍ ഇതു മിസ്സായിപ്പോയേനെ.. വളരെ നല്ല പ്രമേയം.. ആ പ്രണയഭാവം ഉള്‍ക്കൊള്ളാന്‍ പറ്റുന്നതുതന്നെ വല്ലഭ്ജിയുടെ വലിയ മനസ്സെന്നു ഞാന്‍ കരുതുന്നു..

jyothi said...

very........good
keep it up....expecting more...stories and kavithakal....from u....

jyothi said...

വായിച്ചു ....ഇഷ്ട്ടമാ‍യി....ഇനിയും എഴുതുക

സാത്വികന്‍ said...

good work

Mansi Sharma said...

Thanxs for this beautiful information ...this is really very beautiful site..love to see your blog....!